Post Category
ഉപഭോക്തൃ അവകാശ ദിനാചരണം
ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. പി ടി എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ പ്രസിഡന്റ് എസ് പ്രിയ അധ്യക്ഷയായി. അഡ്വ. പി മൃദുല, ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ അംഗം വി ബാലകൃഷ്ണന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
ജില്ലാ സപ്ലൈ ഓഫീസര്‍ കെ കെ മനോജ് കുമാര്‍, ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ജി വിദ്യുത് പ്രദീപ്, ഉപഭോക്തൃ സന്നദ്ധ സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments