Skip to main content
ബേപ്പൂർ വാട്ടര്‍ ഫെസ്റ്റിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച വോളിബോൾ മത്സരത്തിൽനിന്ന്

ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ്: ആവേശത്തിന്റെ സ്മാഷുതിർത്ത് ബീച്ച് വോളിബോൾ

 

ബേപ്പൂർ മറീന ബീച്ചിൽ ആവേശത്തിന്റെ സ്മാഷുതിർത്ത് ബീച്ച് വോളിബോൾ. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച മത്സരമാണ് കാണികളെ പിടിച്ചിരുത്തിയത്. പുരുഷ-വനിതാ വിഭാഗങ്ങളിലായി നാല് വീതം ടീമുകളാണ് കളത്തിലിറങ്ങിയത്. മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനും പരിശീലകനുമായ കിഷോർ കുമാർ എം ബി എ വേളം ടീമിനു വേണ്ടി കളത്തിലിറങ്ങി. 

മത്സരം യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ഡിടിപിസി സെക്രട്ടറി ടി നിഖിൽദാസ് അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേംനാഥ്, എക്സിക്യൂട്ടീവ് മെമ്പർ കെ ഷജേഷ് കുമാർ, ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സംഘാടകസമിതി അംഗം കെ പി ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.

date