Skip to main content

ബേപ്പൂർ വാട്ടർ ഫെസ്റ്റ് # 8

 

നാടൻ വള്ളം കളി ചാമ്പ്യൻമാരായി കളേഴ്‌സ് കിഴുപറമ്പ്
 
ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ അഞ്ചാം പതിപ്പിൽ ബേപ്പൂരിന്റെ സാഹസിക ജല വിനോദത്തിന് കരുത്തുപകർന്ന് നാടൻ വള്ളം കളി. ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ വള്ളം കളി ഉദ്ഘാടനം ചെയ്തു. വാട്ടർ ഫെസ്റ്റിന്റെ ഒന്നാം ദിനം നാടൻ വള്ളം കളി, ഫ്ലൈ ബോർഡ്‌ ഡെമോ, സെർഫിങ് എന്നീ സാഹസിക ജല വിനോദങ്ങൾ കാണികളെ ആവേശത്തിലാഴ്ത്തി. പാരമ്പര്യവും ആധുനികതയും കൈകോർത്ത നാടൻ വള്ളം കളി മത്സരത്തിൽ കളേഴ്‌സ് കിഴുപറമ്പ്  ചാമ്പ്യൻമാരായി. റോവേഴ്സ് കിഴുപറമ്പ്, ടൗൺ ടീം മൈത്ര എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി ഒമ്പത് ടീമുകളാണ് മത്സരിച്ചത്. ഡ്രീം ചാലിയാറിന്റെ നേതൃത്വത്തിലാണ് വള്ളം കളി സംഘടിപ്പിച്ചത്. വേദിയിൽ ഇന്നും (27) ജല സാഹസിക വിനോദങ്ങൾ അരങ്ങേറും.

ചടങ്ങിൽ അഡ്വഞ്ചർ സ്പോർട്സ് സിഇഒ ബിനു കുരിയാക്കോസ്, കൺട്രി ബോട്ട് കൺവീനർ നിസാർ കീഴ്പറമ്പ്, ചെയർമാൻ ഗുലാം ഹുസൈൻ കൊളക്കാടൻ, ട്രഷറർ വി വിജയൻ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

date