ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന് ജില്ലയില്‍ തുടക്കം
ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 177 യൂണിറ്റുകളില്‍ നിന്നായി 8,850 വളണ്ടിയര്‍മാരും 177 പ്രോഗ്രാം ഓഫീസര്‍മാരുമാണ് ക്യാമ്പില്‍ പങ്കാളികളാകുന്നത്. 'യുവത ഗ്രാമതയുടെ സമഗ്രതക്കായി' എന്ന പ്രമേയത്തിലാണ് ക്യാമ്പുകള്‍. അങ്കണവാടികളെ ദത്തെടുത്ത് നവീകരണം നടത്തുന്ന സ്നേഹാങ്കണം പദ്ധതി, തൊഴിലുറപ്പ് തൊഴിലാളികളുമായി ചേര്‍ന്ന് നടപ്പാക്കുന്ന മണ്ണും മനുഷ്യനും പദ്ധതി, ഗ്രാമപഥം, പ്രദേശിക ചരിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട വേരുകള്‍ തേടി, ഹരിത സാക്ഷ്യം, ഡിജിറ്റല്‍ കൂട്ടുകാര്‍, കരുതല്‍ കവചം, വിത്തും കൈക്കോട്ടും, ലഹരിക്കെതിരെ ജനകീയ ക്യാമ്പയിന്, എയ്ഡ്സ് ബോധവത്രണം, കൈ മുതല്‍, ഗ്രാമസ്വരാജ്, സന്നദ്ധം തുടങ്ങിയ പദ്ധതികളാണ് ക്യാമ്പുകളിലൂടെ നടപ്പാക്കുന്നത്.
സപ്തദിന ക്യാമ്പിന്റെ സൗത്ത് ജില്ലാതല ഉദ്ഘാടനം ബേപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതു മരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ക്യാമ്പാണ് ഇവിടെ നടക്കുന്നത്. പി.ടി.എ പ്രസിഡന്റ് ടി പി മനോജ് അധ്യക്ഷനായി. സ്നേഹാങ്കണം പദ്ധതിയുടെ ഭാഗമായി പൗര്‍ണമി അങ്കണവാടിക്കുള്ള ഫര്‍ണിച്ചറുകള്‍ മന്ത്രി കൈമാറി. കാലിക്കറ്റ് ഗേള്‍സ് പി.ടി.എ പ്രസിഡന്റ് സി.കെ സാജിദ് അലി മുഖ്യപ്രഭാഷണം നടത്തി. എന്‍.എസ്.എസ് സന്ദേശം ജില്ലാ കണ്‍വീനര്‍ എം കെ ഫൈസല്‍ കൈമാറി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഫാത്തിമ പി.എസ് ഷഫ്ന ക്യാമ്പ് പ്രോജക്ടുകള്‍ അവതരിപ്പിച്ചു. സിറ്റി ഈസ്റ്റ് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ എന്‍ റഫീഖ്, സി.പി ബാബു, കെ ഡൈന ജോസഫ്, മുരളി ബേപ്പൂര്‍, എം പി പത്മനാഭന്, സ്റ്റാഫ് സെക്രട്ടറി കെ നൂഹ്, ടി.പി ഷബ്ന ടീച്ചര്‍, വി പ്രസീന, ടി മഹേഷ്, അബ്ദുല്‍ സലിം, ഇ.കെ ഷഹീന ടീച്ചര്‍, എം.കെ അഫ്സല് മാസ്റ്റര്‍, പി ടി സജ യൂനസ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments