Skip to main content
ബേപ്പൂർ ഫെസ്റ്റിവൽ സീസൻ 5 രണ്ടാം ദിനത്തിലെ  സെയിലിംഗിലുള്ള - ചിത്രങ്ങൾ

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് # 1

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് # 1

പ്രാദേശിക ഉത്പന്നങ്ങളുമായി ഉത്തരവാദിത്ത ടൂറിസം മേള

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ ഭാഗമായി നല്ലൂര്‍ മിനി സ്റ്റേഡിയത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തില്‍ പ്രദര്‍ശന വിപണനമേളയും ടെക്‌സ്‌റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റും. കേരള ഖാദി, ടെറകോട്ട ആഭരണങ്ങള്‍, ക്ലീന്‍ ഹാന്‍ഡ് വേസ്റ്റ് മാനേജ്‌മെന്റ്, വൈബ്-വിഷന്‍ ഫോര്‍ യങ് ബേപ്പൂര്‍, പൂക്കളുടെ പ്രദര്‍ശനം, ശില്പങ്ങള്‍, ലൈവ് സ്‌ക്കെച്ചിങ്, വിവിധതരം തുണിത്തരങ്ങള്‍, അപ്‌സൈക്കിള്‍ഡ് ലേഡീസ് ബാഗ്, ചെരുപ്പുകള്‍, മെഴുകുതിരി, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, പെയിന്റിംഗുകള്‍, തേന്‍, അച്ചാര്‍, ജാം തുടങ്ങി മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, വിവിധ കരകൗശല വസ്തുക്കള്‍ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് നടക്കുന്നത്.  ലധികം സ്റ്റാളുകള്‍ ആര്‍.ടി ഫെസ്റ്റിലുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ കീഴിലുള്ള 20-ല്‍ അധികം യൂണിറ്റുകളാണ് പ്രദര്‍ശനത്തിന്റെ ഭാഗമായത്.  

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് # 2

കുതിച്ചെത്തി ഡിങ്കി ബോട്ടുകള്‍

ബേപ്പൂരിന്റെ ഓളപ്പരപ്പില്‍ കുതിച്ച് ഡിങ്കി ബോട്ടുകള്‍. ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ രണ്ടാം ദിനത്തിലാണ് പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ കൈക്കരുത്തിന്റെ വേഗതയില്‍ മുന്നേറിയ ഡിങ്കി ബോട്ടുകള്‍ കരയിലും കടലിലും ആവേശം തീര്‍ത്തത്. ബ്രേക്ക്വാട്ടറില്‍ നടന്ന ഡിങ്കി ബോട്ട് റെയ്‌സ് മത്സരത്തില്‍ രണ്ട് പേര് വീതമുള്ള 24 പ്രാദേശിക ടീമുകള്‍ പങ്കെടുത്തു. 300 മീറ്റര്‍ ട്രാക്കിലായിരുന്നു മത്സരം. അവസാന റൗണ്ടില്‍ എട്ട് പേരടങ്ങുന്ന നാല് ബോട്ടുകള്‍ ഫൈനലില്‍ പ്രവേശിച്ചു. 

മത്സരത്തില്‍ ടി സിദ്ദിഖ്, അബ്ദുള്‍ ഗഫൂര്‍ എന്നിവരുടെ ടീം ഒന്നാമതെത്തി. ജസീര്‍, ഇര്‍ഫാന്‍ എന്നിവരുടെ ടീം രണ്ടാം സ്ഥാനവും ഷംസു, റഹീം എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനം നേടിയ ടീമിന് പതിനായിരം രൂപയുംരണ്ടാം സ്ഥാനം നേടിയവര്‍ക്ക് അയ്യായിരം രൂപയുംമൂന്നാം സ്ഥാനത്തിന് മൂവ്വായിരം രൂപയുമാണ് സമ്മാന തുക.

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് # 3

വലയെറിഞ്ഞ് തദ്ദേശീയര്‍;മത്സരത്തില്‍ നിസാറും അനസും ജേതാക്കള്‍

കാണികള്‍ക്കിടയില്‍ ആവേശം തീര്‍ത്ത് ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ ഭാഗമായി നടന്ന വലയെറിയല്‍ മത്സരം. ആകെ 12 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ചെറുതോണികളില്‍ തദ്ദേശീയരാണ് വലയെറിഞ്ഞത് ഓളപ്പരപ്പപ്പില്‍ ആവേശം നിറച്ചത്. 8.5 കിലോ മത്സ്യം വലയെറിഞ്ഞു പിടിച്ചു നിസാര്‍, അനസ് ടീം ഒന്നാം സ്ഥാനം നേടി. അസീസ്, മുഹമ്മദ് കോയ എന്നിവര്‍ രണ്ടാം സ്ഥാനവും ഷംസു, റഹീം മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയ ടീമിന് 10000 രൂപയുംരണ്ടാം സ്ഥാനം നേടിയവര്‍ക്ക് അയ്യായിരം രൂപയും മൂന്നാം സ്ഥാനത്തിന് മൂവ്വായിരം രൂപയുമാണ് സമ്മാനത്തുക.

date