Skip to main content
വാട്ടർ ഫെസ്റ്റ് വേദിയിലെത്തിയ കോർപറേഷൻ മേയർ ഒ സദാശിവൻ ഐഎൻഎസ് കൽപ്പേനി സന്ദർശിക്കുന്നു

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് # 6 വാട്ടര്‍ ഫെസ്റ്റ് വേദിയിലെത്തി ഐഎന്‍എസ് കല്‍പ്പേനി സന്ദര്‍ശിച്ച് മേയര്‍

പൊതുജനങ്ങള്‍ക്ക് ഇന്ന് കൂടി കപ്പല്‍ സന്ദര്‍ശിക്കാം

ബേപ്പൂര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വാട്ടര്‍ ഫെസ്റ്റ് വേദി സന്ദര്‍ശിച്ച് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ എത്തി. ശനിയാഴ്ച വേദിയിലെത്തിയ മേയര്‍ നാവിക സേനയുടെ പ്രതിരോധ കപ്പലായ ഐഎന്‍എസ് കല്‍പ്പേനി സന്ദര്‍ശിച്ചു. കപ്പലിന്റെ ഇരുവശത്തെയും ഡെക്കുകളും കപ്പലിനകത്തെ സുരക്ഷ സംവിധാനങ്ങളും കണ്ട് മനസിലാക്കി. കപ്പലിന്റെ ഉള്‍വശത്തെ റഡാര്‍, സെന്‍സറുകള്‍, സാറ്റലൈറ്റ് സംവിധാനങ്ങള്‍, ആശയ വിനിമയ ഉപകരണങ്ങള്‍ എന്നിവയെ കുറിച്ച് ക്യാപ്റ്റന്‍ ജിത്തു ജോസഫ് വിശദീകരിച്ചു നല്‍കി. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ കെ രാജീവന്‍, വി പി മനോജ് എന്നിവര്‍ക്കൊപ്പമാണ് മേയര്‍ സന്ദര്‍ശനം നടത്തിയത്. മേയര്‍ക്ക് ക്യാപ്റ്റന്‍ ഇന്ത്യന്‍ നേവിയുടെ ഉപഹാരം നല്‍കി.  

ലക്ഷദ്വീപിലെ കല്‍പ്പേനി ദ്വീപിന്റെ പേരിലുള്ള ഐഎന്‍എസ് കല്‍പ്പേനി 2010-ന് ശേഷം കമ്മീഷന്‍ ചെയ്ത യുദ്ധ കപ്പലാണ്. തീരസംരക്ഷണം, കടല്‍ നിരീക്ഷണം വേഗത്തിലുള്ള അക്രമണ ദൗത്യങ്ങള്‍ എന്നിവയായിരുന്നു കല്‍പ്പേനിയുടെ പ്രധാന ചുമതലകള്‍. ഇന്ന് (28) കൂടി രാവിലെ പത്ത് മുതല്‍ അഞ്ച് വരെ പൊതു ജനങ്ങള്‍ക്ക് കപ്പല്‍ സന്ദര്‍ശിക്കാം. ഐഎന്‍എസ് കല്‍പ്പേനികൊപ്പം കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലായ ഐസിജിഎസ് അഭിനവ് കാണാനും ഫെസ്റ്റിന്റെ അവസാന ദിവസം അവസരമുണ്ടാകും.

date