ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് #1
മീനും സമ്മാനങ്ങളും വാരിക്കൂട്ടി ചൂണ്ടയിടല്‍ മത്സരം
മലപ്പുറം സ്വദേശി കെ സി ഷിഹാബ് ജേതാവ്
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ മൂന്നാം ദിനം നടന്ന ചൂണ്ടയിടല്‍ മത്സരത്തില്‍മീനും സമ്മാനങ്ങളും വാരിക്കൂട്ടി മത്സരാര്‍ഥികള്‍. ബേപ്പൂര്‍ പുലിമുട്ടില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുമായി 85 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ബേപ്പൂരിന്റെ തീരദേശ സംസ്‌കാരവും മത്സ്യബന്ധനത്തിലെ കായികക്ഷമതയും ഒരുപോലെ പ്രകടമാകുന്നതായിരുന്നു പരമ്പരാഗത മത്സ്യബന്ധന കഴിവുകളും ആധുനിക ആംഗ്ലിംഗ് രീതികളും പ്രയോഗിച്ച് നടന്ന മത്സരം.
രണ്ട് മണിക്കൂര്‍ സമയത്തിനുള്ളില്‍ 1430 ഗ്രാം തൂക്കമുള്ള മത്സ്യം പിടിച്ച് മലപ്പുറം കാവന്നൂര്‍ സ്വദേശി കെ സി ഷിഹാബ് ഒന്നാം സ്ഥാനവും 10,000 രൂപയും സ്വന്തമാക്കി. 1090 ഗ്രാം മത്സ്യം പിടിച്ച് എം അലിം രണ്ടാം സ്ഥാനവും (5000 രൂപ) 1035 ഗ്രാം മത്സ്യം കിട്ടിയ കെ നൗഫല്‍ മൂന്നാം സ്ഥാനവും(3000രൂപ) നേടി.
- Log in to post comments