Skip to main content
ബേപ്പൂർ ഫെസ്റ്റിന്റെ ഭാഗമായി നടന്ന മാക്സഡ് ഡബിൾ കായാക്കിങ്ങ് മത്സരത്തിൽ നിന്ന്

ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് # 2

 

കൈയ്യടി നേടി കയാക്കിങ് മത്സരം

പങ്കാളിത്തം കൊണ്ടും സഹസികത കൊണ്ടും ശ്രദ്ധേയമായി ബേപ്പൂർ വാട്ടർ ഫെസ്റ്റിവലിന്റെ മൂന്നാം ദിനം നടന്ന കയാക്കിങ്  മത്സരം. ചാലിയാറിലെ ഓളങ്ങളിൽ സിറ്റ് ഓൺ ടോപ് വിഭാഗം കയാക്കുകൾ കുതിച്ചതിനൊപ്പം കരയിൽ കയ്യടിച്ച് കാണികൾ പ്രോത്സാഹനം നൽകി. 

ആകെ 67 കയാക്കർമാരാണ് വിവിധ വിഭാഗങ്ങളിലായി മാറ്റുരച്ചത്. കേരളത്തിൽ നിന്നുള്ള കയാക്കർമാർക്കൊപ്പം ഹൈദരാബാദ്, ബാംഗ്ലൂർ, ഒഡീഷ സ്വദേശികളും പങ്കെടുത്തു. 

പുരുഷ  സിംഗിൾ - ഒന്നാം സ്‌ഥാനം അൽഫി ടോൺബി, രണ്ടാം സ്‌ഥാനം എസ് സൂരജ്, മൂന്നാം സ്‌ഥാനം കെ ഇബ്രാഹിം 
വനിതാ സിംഗിൾ  - ഒന്നാം സ്‌ഥാനം ഇ സ്വാലിഹ രണ്ടാം സ്‌ഥാനം  ഷീബ മോൾ, മൂന്നാം സ്‌ഥാനം ജാസ്മിൻ
പുരുഷ ഡബിൾസ് - ഒന്നാം സ്‌ഥാനം അൽഫി ടോൺബി, എസ് സൂരജ്, രണ്ടാം സ്‌ഥാനം റിജോ വർഗീസ്, സഞ്ജയ്‌ കൃഷ്ണ മൂന്നാം സ്‌ഥാനം സുബീഷ്, അതുൽ കൃഷ്ണ
വനിത ഡബിൾസ്- ഒന്നാം സ്‌ഥാനം ഇ സ്വാലിഹ, ജാസ്മിൻ, രണ്ടാം സ്‌ഥാനം ഷീബ മോൾ, ടീന ആന്റണി, മൂന്നാം സ്‌ഥാനം സമീഷ, അപർണ
മിക്സഡ് ഡബ്ൾസ് - ഒന്നാം സ്‌ഥാനം ഷീബ മോൾ, സഞ്ജയ്‌ കൃഷ്ണ, രണ്ടാം സ്‌ഥാനം കെ വി ജാസ്മിൻ, എസ് സൂരജ്, മൂന്നാം സ്‌ഥാനം ഇബ്രാഹിം, അപർണ എന്നിവർ മത്സരങ്ങളിൽ വിജയികളായി.

date