Skip to main content

അപ്രന്റീസ് നിയമനം

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പാലക്കാട് ജില്ലാ കാര്യാലയത്തിലേക്ക് പോസ്റ്റ് ഗ്രാജുവേറ്റ് അപ്രന്റീസിനെ നിയമിക്കുന്നു. മൂന്ന് വര്‍ഷക്കാലയളവിലേക്കാണ് നിയമനം നടത്തുന്നത്. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് കെമിസ്ട്രി, മൈക്രോബയോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഇവ ഏതിലെങ്കിലും 50 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 19-30. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബോര്‍ഡിന്റെ പാലക്കാട് ജില്ലാ കാര്യാലയത്തില്‍ ജനുവരി ഏഴിന് രാവിലെ 11 ന് അഭിമുഖത്തിന് എത്തണമെന്ന് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.kspcb.kerala.gov.in ല്‍ ലഭിക്കും.

date