Post Category
ചിത്ര രചന മത്സരം 10 ന്
ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതിയുമായി ചേര്‍ന്ന് സ്‌കൂള്‍ കുട്ടികള്‍ക്കായി ജലച്ഛായ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. വരയുത്സവം എന്ന പേരില്‍ നടക്കുന്ന മത്സരം ജനുവരി 10ന് രാവിലെ 10 മുതല്‍ കൂറ്റനാട് വെച്ച് നടക്കും. ജൂനിയര്‍ (5,6,7 ക്ലാസുകള്‍), സീനിയര്‍ (8,9,10 ക്ലാസുകള്‍) വിഭാഗങ്ങളിലെ കുട്ടികള്‍ക്കാണ് മത്സരം. താല്‍പര്യമുള്ളവര്‍ https://forms.gle/pc9ZAgseSbDsGELj7 എന്ന ലിങ്ക് വഴി ജനുവരി അഞ്ചിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000, 2000 രൂപ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും. വരക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും. മറ്റു സാധനങ്ങള്‍ കുട്ടികള്‍ കൊണ്ടുവരണം. ഫോണ്‍ - 9288559285, 94475 35195, 8547971483
date
- Log in to post comments