Skip to main content
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ അംബേദ്കർ ഗ്രാമം പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം നിയോജകമണ്ഡലത്തിൽ അംബേദ്കർ ഗ്രാമം പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും

 

കുന്ദമംഗലം നിയോജകമണ്ഡലത്തിൽ അംബേദ്കർ ഗ്രാമം പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിൽ തീരുമാനം. കോട്ടപ്പറമ്പ്, മാളികത്തടം, കള്ളാടിച്ചോല, ആമ്പ്രമ്മൽ, കല്ലറ, ഗോശാലക്കുന്ന്, എറാച്ചുടല എന്നീ ഉന്നതികളിലാണ് ഒരു കോടി രൂപ വീതം ചെലവിട്ട് പ്രവൃത്തികൾ നടത്തുന്നത്. ഓരോ ഉന്നതികളുടെയും യോഗങ്ങൾ അതത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത് പ്രാദേശികമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാര നടപടികൾ സ്വീകരിക്കാനും പി.ടി.എ റഹീം എംഎൽഎ നിർദേശിച്ചു. 

യോഗത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഫസീല അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.വി സംജിത്ത്, എം.കെ നദീറ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

date