Skip to main content
പരപ്പിൽ. എം.എം.വി.എച്ച്. എസ്.സ്കൂളിൽ നടന്ന സ്കൂൾ പാചക തൊഴിലാളികൾക്കുള്ള ജില്ലാ തല പാചക മത്സരത്തിൽ നിന്ന്

സ്കൂൾ പാചക തൊഴിലാകൾക്ക് പാചക മത്സരം സംഘടിപ്പിച്ചു

 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ പാചക തൊഴിലാകൾക്കായി ‘രുചിപ്പെരുമ 2025’ എന്ന പേരിൽ ജില്ലാതല പാചക മത്സരം സംഘടിപ്പിച്ചു. പരപ്പിൽ എം എം ഹൈസ്കൂളിൽ നടന്ന പരിപാടി ഡെപ്യൂട്ടി മേയർ എസ് ജയശ്രീ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി അസീസ് അധ്യക്ഷനായി.

17 സബ്ജില്ലകളിൽ നടത്തിയ പാചക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സ്കൂൾ പാചക തൊഴിലാളികളാണ് ജില്ലാതല മത്സരത്തിൽ മാറ്റുരച്ചത്. മത്സരത്തിൽ ഫറോക്ക് സബ് ജില്ലയിലെ പുറ്റേക്കാട് എഎംഎൽപി സ്കൂളിലെ പി പി ആസിയ ഒന്നും കോഴിക്കോട് റൂറൽ സബ് ജില്ലയിലെ പന്തീരങ്കാവ് ഹയർ സെക്കൻഡറി സ്കൂളിലെ എം സിന്ധു രണ്ടും വടകര സബ് ജില്ലയിലെ മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിലെ പി കെ ലീല മൂന്നും സ്ഥാനം നേടി. വിജയികൾക്ക് ക്യാഷ് അവാർഡും മെമെന്റോയും സർട്ടിഫിക്കറ്റും സമ്മാനിച്ചു.

ചടങ്ങിൽ വാർഡ് കൗൺസിലർ ടി പി എം ജിഷാൻ മുഖ്യാതിഥിയായി. കൗൺസിലർ അഡ്വ. സാറാ ജാഫർ സമ്മാനദാനം നിർവഹിച്ചു. കെ ടി മുഹമ്മദ് ശരീഫ് , ആർ ബിന്ദു, കെ വി മൃദുല, മുഹമ്മദ്‌ ലുക്മാൻ, എസ് കെ ദീപു കുമാർ, റിയാസ്, ജസീക്ക, കെ വി ഇസ്ഹാഖ്, അനസ് പരപ്പിൽ, നജീബ്, ആർ ബിന്ദു, പി നൗഷാദ് അലി  എന്നിവർ സംസാരിച്ചു.

date