അറിയിപ്പുകള്‍
ഭിന്നശേഷി സര്‍ഗോത്സവം: എന്‍ട്രികള്‍ ക്ഷണിച്ചു
സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'സവിശേഷ-കാര്‍ണിവല്‍ ഓഫ് ദി ഡിഫറന്റ്' ഭിന്നശേഷി സര്‍ഗോത്സവത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ജനുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരത്താണ് മേള. ഇതിന്റെ ഭാഗമായി നടത്തുന്ന 'ടാലന്റ് ഫെസ്റ്റില്‍' ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, സ്‌കിറ്റ്/മൈം (വ്യക്തിഗതം/ഗ്രൂപ്പ്), ലൈറ്റ് മ്യൂസിക്/ക്ലാസിക്കല്‍ മ്യൂസിക്/ഫിലിം സോങ് (വ്യക്തിഗതം), തിരുവാതിര/മാര്‍ഗംകളി/ഒപ്പന (ഗ്രൂപ്പ്), ജില്ലയില്‍നിന്ന് ഒരു സ്പെഷ്യല്‍ പെര്‍ഫോമന്‍സ് എന്നീ മത്സരങ്ങള്‍ ഉണ്ടാകും. പൊതുവിദ്യാലയങ്ങള്‍, കോളേജുകള്‍, സ്പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്‌സ് സ്ഥാപനങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. ഒരാള്‍ക്ക് ഒരു ഇനത്തില്‍ മാത്രമേ പങ്കെടുക്കാനാവൂ. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി: ജനുവരി എട്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും ജില്ലാ സാമൂഹികനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2371911
ജലവിതരണം മുടങ്ങും
കൊടുവള്ളി നഗരസഭയില്‍ കേരള വാട്ടര്‍ അതോറിറ്റിക്ക് കീഴിലെ നടമ്മല്‍കടവ് പമ്പ്ഹൗസിന്റെ കിണര്‍ വൃത്തിയാക്കല്‍ നടക്കുന്നതിനാല്‍ ജനുവരി എട്ട് മുതല്‍ 11 വരെ ജലവിതരണം പൂര്‍ണമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
കര്‍ഷകത്തൊഴിലാളി ക്ഷേമനിധി അംഗത്വം പുതുക്കല്‍: തീയതി നീട്ടി
കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശദായം അടക്കുന്നതില്‍ 24 മാസത്തിലധികം വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ട 60 വയസ്സ് പൂര്‍ത്തിയാവാത്തവര്‍ക്ക് 2015 സെപ്റ്റംബര്‍ 12 മുതല്‍ 2025 സെപ്റ്റംബര്‍ 11 വരെയുള്ള കാലപരിധിക്കുള്ളിലെ അംശദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനുള്ള സമയം ജനുവരി ഒമ്പത് വരെ ദീര്‍ഘിപ്പിച്ചു. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും പത്ത് രൂപ നിരക്കില്‍ പിഴ ഈടാക്കും. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഒരു ഫോട്ടോ എന്നിവ ഹാജരാക്കണം. ഫോണ്‍: 0495-2384006.
അധ്യാപക നിയമനം
മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദിവസവേതനത്തില്‍ എച്ച്.എസ്.ടി മലയാളം നിയമനത്തിനുള്ള അഭിമുഖം ജനുവരി ഒമ്പതിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവയുമായി എത്തണം. ഫോണ്‍: 0495 2883117.
- Log in to post comments