ദേശീയ വിരവിമുക്ത ദിനാചരണം ജില്ലാതല ഉദ്ഘാടനം
ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കുന്ദമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്ത് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍ ഷംസീറ അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. നവ്യ ജെ തൈക്കാട്ടില്‍, വാര്‍ഡ് മെമ്പര്‍ വി അനില്‍ കുമാര്‍, കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വി അര്‍ച്ചന, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്‍ സുരേന്ദ്രന്‍, എം.സി.എച്ച് ഓഫീസര്‍ കെ എന്‍ രമണി, ജില്ലാ എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സജീഷ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലയില്‍ ഒന്ന് മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ള ആല്‍ബന്റസോള്‍ ഗുളികയാണ് സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ വഴി വിതരണം ചെയ്തത്. ഇന്നലെ (ജനുവരി 6) ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ജനുവരി 12ലെ മോപ്പ് അപ്പ് ദിനത്തില്‍ നല്‍കും.
- Log in to post comments