Skip to main content

പ്രത്യേക കഴിവുള്ള കുട്ടികള്‍ക്ക് കൈതാങ്ങായി അഴിയൂര്‍ ഗ്രാമപഞ്ചായത്ത്

    അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ബി.ആര്‍.സിയില്‍ (ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍) പഠിക്കുന്ന 30 കുട്ടികള്‍ക്ക് സ്വയംതൊഴിലില്‍ പരിശീലനത്തിന്റെ ഭാഗമായി കോഴിക്കോട് ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കാനറാബേങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ സഹകരണത്തോടെ 10 ദിവസം നീണ്ടു നില്‍ക്കുന്ന പേപ്പര്‍ ബാഗ് പരിശീലന പരിപാടി ആരംഭിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയ്യൂബിന്റെ അധ്യക്ഷതയില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  സബ്ബ് റീജിണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ആഗന്‍സ് കെ.എല്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് മെമ്പര്‍ എ.ടി.ശ്രീധരന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഉഷ ചാത്തങ്കണ്ടി, ജാസ്മിന കല്ലേരി, ആര്‍സെറ്റി ഡയറക്ടര്‍ ടി.കൃഷ്ണനുണ്ണി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. സുമിത്രന്‍ വി.സി സ്വാഗതവും, വടകര എംപ്ലോയ് മെന്റ് ഓഫീസര്‍ വി.കെ.സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു. പ്ലാസ്റ്റിക്ക് കവറിന് പകരം കച്ചവട സ്ഥാപനങ്ങളില്‍ പേപ്പര്‍ ബേഗ് ഉപയോഗിക്കുന്നതിന് ഓര്‍ഡര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 9496048102.
 

date