Skip to main content
കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് തരിശുനില നെൽകൃഷി വിളവെടുപ്പ് നഗരസഭ ചെയർമാൻ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നാടിന് ആവേശമായി കുറുവങ്ങാട് കൊയ്ത്തുത്സവം

 

നാടിന് ഉത്സവമായി കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് തരിശുനില നെല്‍കൃഷി വിളവെടുപ്പ്. കൊയ്ത്തുത്സവം നഗരസഭ ചെയര്‍മാന്‍ യു കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ 2025-26 ജനകീയസൂത്രണം വാര്‍ഷിക പദ്ധതിയുടെ ഭാഗമായ സുധീര്‍ ഈന്താട്ട്, ദിവ്യശ്രീ ദമ്പതികളാണ് ഒരു ഏക്കാറോളം വരുന്ന തരിശു നിലത്ത് നെല്‍കൃഷി ചെയ്തത്. 

ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി ടി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ സി ഷംസിത പദ്ധതി വിശദീകരിച്ചു. കുറുവാങ്ങാട് പാടശേഖര സെക്രട്ടറി ഗംഗധരന്‍ മാസ്റ്റര്‍, മുന്‍ കൗണ്‍സിലര്‍മാരായ പി ബിന്ദു, പ്രഭ ടീച്ചര്‍, കൃഷി അസിസ്റ്റന്റ് അപര്‍ണ, പാടശേഖര സമിതി അംഗം ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥലത്തെ പ്രമുഖ കര്‍ഷകരായ ചാമാരി ബാലന്‍ നായര്‍, ഈന്താട്ട് കുഞ്ഞി കേളപ്പന്‍ നായര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date