Skip to main content

ഉല്ലാസ് പദ്ധതി; പരീക്ഷാ മുന്നൊരുക്ക യോഗം ചേർന്നു

 

ജില്ലയിലെ അവശേഷിക്കുന്ന നിരക്ഷരരെ കൂടി സാക്ഷരരാക്കി പരിപൂർണ്ണ സാക്ഷരതയിൽ എത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ. സാക്ഷരതാമിഷൻ നടത്തുന്ന കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതിയായ ഉല്ലാസ് പദ്ധതിയുടെ പരീക്ഷാ മുന്നൊരുക്ക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്. ജില്ലയിൽ 30 തദ്ദേശ സ്ഥാപനങ്ങളിലാണ് ​ഉല്ലാസ് പദ്ധതി നടക്കുന്നത്. പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ പഠിതാക്കൾക്കുള്ള മികവുത്സവം സാക്ഷരതാ പരീക്ഷ ജനുവരി 25ന് നടക്കും. 

സാക്ഷരതാ പ്രേരക്‌മാരിൽ നിന്നും നഗരസഭ കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ടവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ,  ജനപ്രതിനിധികൾ എന്നിവരെ സാക്ഷരതാമിഷൻ ആദരിച്ചു. പഠിതാക്കൾക്കുള്ള പാഠപുസ്‌തക വിതരണവും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. 

യോഗത്തിൽ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്‌ടർ പി ടി പ്രസാദ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി സുബൈർ, കെ പി രാജൻ, പ്രതിഭ ചീരോത്ത്, സജീന ടീച്ചർ, മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. മനോജ് സബാസ്റ്റ്യൻ, അസി. കോ-ഓർഡിനേറ്റർ എം മുഹമ്മദ് ബഷീർ എന്നിവർ പദ്ധതി പ്രവർത്തനങ്ങളും മികവുത്സവം പ്രവർത്തനങ്ങളും വിശദീകരിച്ചു. സാക്ഷരതാമിഷൻ കോ-ഓർഡിനേറ്റർ പി വി ശാസ്ത്ര പ്രസാദ്, മുതിർന്ന പഠിതാവ് ടി സി നാരായണൻ, സാക്ഷരതാമിഷൻ ജീവനക്കാരായ പി ഷെമിതകുമാരി, പി കെ അഞ്ജലി, നോഡൽ പ്രേരക്മാരായ എ സി രവികുമാർ, പി പി സാബിറ, പ്രേരക് ഗിരീഷ് കുമാർ, മുൻ പ്രേരക് പ്രസന്നകുമാരി എന്നിവർ ശിൽപശാലയ്ക്ക് നേതൃത്വം നൽകി. പദ്ധതി നടപ്പാക്കുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, റിസോഴ്സ് പേഴ്സൺമാർ, ജീവനക്കാർ, പ്രേരക്‌മാർ, പഠിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date