സി എം മെഗാ ക്വിസ് ജില്ലാതല മത്സരം ഇന്ന് മേഴ്‌സി കോളേജില്‍
കേരളത്തിന്റെ സാമൂഹ്യചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സി എം മെഗാ ക്വിസ് മത്സരത്തിന്റെ സ്‌കൂള്‍ /കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ജില്ലാതല മത്സരം ഇന്ന് (ജനുവരി 30) പാലക്കാട് മേഴ്‌സി കോളേജില്‍ നടക്കും. സ്‌കൂള്‍ തല മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ രാവിലെ ഒന്‍പതിനും, കോളേജ് തല മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ഉച്ചയ്ക്ക് 1.15 നും ആരംഭിക്കും. രാവിലെ പത്തിന് സ്‌കൂള്‍തല മത്സരങ്ങള്‍ക്കും, ഉച്ചയ്ക്ക് രണ്ടിന് കോളേജ്തല മത്സരങ്ങളും ആരംഭിക്കും. സ്‌കൂള്‍ തല മത്സരത്തില്‍ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 30 ടീമുകളും, കോളേജ്തല മത്സരങ്ങളില്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നായി 94 ടീമുകളും പങ്കെടുക്കും. ജില്ലയിലെ വിജയികള്‍ സംസ്ഥാന തലത്തില്‍ മത്സരിക്കും. സംസ്ഥാനതലത്തിലെ സ്‌കൂള്‍തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളേജ്തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും, മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നല്‍കും. മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികള്‍ക്ക് ലഭിക്കും. ജില്ലാതല മത്സര വിജയികള്‍ക്ക് മെമന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ സമ്മാനമായി ലഭിക്കും. ശരിയുത്തരം നല്‍കുന്ന കാണികള്‍ക്കും സമ്മാനങ്ങള്‍ ഉണ്ട്. ഇന്ററാക്ടീവ് രീതിയിലായിരിക്കും മത്സരം നടക്കുക. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവ ചേര്‍ന്നാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
- Log in to post comments