ഐശ്വര്യഗ്രാമം സംസ്ഥാന തല ഉദ്ഘാടനം ഇന്ന് മന്ത്രി ഒ ആര്‍ കേളു നിര്‍വഹിക്കും
പട്ടിക വിഭാഗക്കാരായ അഞ്ച് കുടുംബങ്ങള്‍ വരെയുള്ള ഉന്നതികളിലും അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്ന ഐശ്വര്യഗ്രാമം പദ്ധതിക്ക് ഇന്ന് തുടക്കമാകും. ഷൊര്‍ണ്ണൂര്‍ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ ചെമ്മംകോട് രാവിലെ പത്തിന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയില്‍ പി മമ്മിക്കുട്ടി എം.എല്‍ എ അധ്യക്ഷനാകും.
ഉന്നതികളിലെ അടിസ്ഥാന സൗകര്യങ്ങളിലെ നിര്‍ണ്ണായക വിടവുകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐശ്വര്യ ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. വകുപ്പിന്റെ പതാകാവാഹക പദ്ധതികളിലൊന്നായ അംബേദ്കര്‍ ഗ്രാമത്തിന്റെ മാതൃകയാണ് ഇതിലും പരിഗണിക്കുന്നത്. കുടിവെള്ളം, വൈദ്യുതി, മാലിന്യ നിര്‍മ്മാര്‍ജനം, റോഡ് സൗകര്യം, ശുചിത്വ സൗകര്യങ്ങള്‍, ഇന്റര്‍നെറ്റ്, വീട് നവീകരണം, പരമ്പരാഗത ആരാധനാ കേന്ദ്രങ്ങളുടെ സംരക്ഷണം തുടങ്ങിയ പ്രവൃത്തികള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. കുടുംബനാഥ വനിതകളായവര്‍, കിടപ്പു രോഗികള്‍, ഭിന്നശേഷിക്കാര്‍, വിധവകള്‍ തുടങ്ങിയവര്‍ക്ക് പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും.
- Log in to post comments