Skip to main content
cleaning

ഭവന സന്ദര്‍ശനവും ശുചീകരണവുമായി ആരോഗ്യവകുപ്പ്

 

കൊച്ചി: ചെല്ലാനം ഗ്രാമപഞ്ചായത്തിലെ ദുരന്തബാധിത മേഖലയിലെ 4, 8, 11, 13, 18, 19, 20, 21 വാര്‍ഡുകളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആശ പ്രവര്‍ത്തകരുടെ സഹകരണത്തോടെ 570 വീടുകള്‍ സന്ദര്‍ശിച്ചു. വീടുകളിലും പരിസര പ്രദേശങ്ങളിലും ബ്ലീച്ചിംഗ് പൗഡര്‍ വിതറുകയും 20 വീടുകളിലെ സെപ്റ്റി ടാങ്കുകള്‍ വൃത്തിയാക്കുകയും ചെയ്തു. 12 വീടുകളിലെ സെപ്റ്റി ടാങ്കുകളും ടോയ്‌ലെറ്റുകളും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തു. 340 കിലോ ബ്ലീച്ചിംഗ് പൗഡറാണ് പ്രദേശത്ത് അണുനശീകരണത്തിനായി ഉപയോഗിച്ചത്. ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് മൂന്നു ഡോക്ടര്‍മാരടക്കം 17 പേര്‍ ക്യാമ്പിലെത്തുകയും രോഗികളെ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരും ആശപ്രവര്‍ത്തകരുമടക്കം 35 പേരുടെ സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 

വൈപ്പിന്‍ മേഖലയില്‍ അയ്യമ്പിള്ളി, ഞാറയ്ക്കല്‍, നായരമ്പലം, എടവനക്കാട് എന്നീ പഞ്ചായത്തുകളിലായി 727 വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഈ മേഖലയില്‍ 44 തകര്‍ന്ന സെപ്റ്റിക് ടാങ്കുകള്‍ ശുചീകരിച്ചു. ശുദ്ധജലസ്രോതസുകളുടെ ശുചീകരണം നാല് വീടുകളില്‍ നടത്തി. മാലിപ്പുറം സിഎച്ച്‌സിയുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരും തൊഴിലുറപ്പ് പ്രവര്‍ത്തകരുമടക്കം 400 ഓളം പേരാണ് സജീവ പ്രവര്‍ത്തനത്തിനിറങ്ങിയത്.   

date