Skip to main content

രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷാ ഫലം നാളെ (ഡിസംബര്‍ ഏഴ്)

2017 ഒക്ടോബറില്‍ നടത്തിയ രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷാഫലം ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസിദ്ധീകരിക്കും.  www.results.kerala.nic.in, www.dhsekerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം ലഭിക്കും.  ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം നടത്തുന്നതിനും സൂക്ഷ്മപരിശോധന നടത്തുന്നതിനും, ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷകള്‍, ഫീസടച്ച് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പാളിന് ഡിസംബര്‍ 25 നകം സമര്‍പ്പിക്കണം.

പുനര്‍മൂല്യനിര്‍ണ്ണയത്തിന് പേപ്പര്‍ ഒന്നിന് 600 രൂപയും, ഫോട്ടോകോപ്പിക്ക് പേപ്പര്‍ ഒന്നിന് 400 രൂപയും, സൂക്ഷ്മ പരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 200 രൂപയുമാണ് ഫീസ്.  അപേക്ഷാ ഫോറങ്ങള്‍ ഹയര്‍ സെക്കന്ററി പോര്‍ട്ടലില്‍ ലഭിക്കും.  പരീക്ഷാ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളായിരുന്ന സ്‌കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ പരീക്ഷാ സെക്രട്ടറി നല്‍കുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഡിസംബര്‍ 31 നകം പ്രിന്‍സിപ്പാള്‍മാര്‍ അപ്‌ലോഡ് ചെയ്യണം.  പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഫീസ് ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളിലെ പ്രിന്‍സിപ്പാള്‍മാര്‍ ശേഖരിച്ച് ഹയര്‍ സെക്കന്ററി പരീക്ഷാ സെക്രട്ടറിയുടെ പേരില്‍ തിരുവനന്തപുരം ശാന്തിനഗര്‍ എസ്.ബി.ഐ ബ്രാഞ്ചില്‍ മാറാനാവും വിധം ഡിമാന്റ് ഡ്രാഫ്റ്റായി സമര്‍പ്പിക്കണം.

പി.എന്‍.എക്‌സ്.5209/17

date