ജില്ലാതല മണ്ണ് ദിനാചരണം നദികളുടെ പുനരുജ്ജീവനത്തിന് കുട്ടായ പരിശ്രമം ആവശ്യം -കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ
പുഴകളുടെ പുനരുജ്ജീവനത്തിന് കുട്ടായ പരിശ്രമം ആവശ്യമാണെന്ന് കെ.കൃഷ്ണന്‍കുട്ടി എ.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ അന്താരാഷ്ട്ര മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും ആഭിമുഖ്യത്തില്‍ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. പരിപാടിയില്‍ കൃഷിയിടങ്ങളിലെ മണ്ണ് പരിശോധിച്ച് തയ്യാറാക്കിയ ഹെല്‍ത്ത് കാര്‍ഡ് വിതരണവും എം.എല്‍.എ.നിര്‍വഹിച്ചു. 'ജീവന്‍റെ നിലനില്‍പ്പിനും കാര്‍ഷിക വിളകളുടെ ഉത്പാദനക്ഷമത നിലനിര്‍ത്തുന്നതിനും മണ്ണ് സംരക്ഷണത്തിന്‍റെ പ്രസ്ക്തി' വിഷയത്തിലാണ് ശില്പശാല നടത്തിയത്. കേരള കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ: ജിജു.പി.അലക്സ് അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീത, ജില്ലാ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഓഫീസര്‍ കെ.എക്സ്.ജെസി , ആത്മാ പ്രൊജക്ട് ഡയറക്ടര്‍ അയറിന്‍ റേച്ചല്‍ ജോണ്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഗിരിജാ ദേവി, കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ: ഇസ്രയേല്‍ തോമസ്, ഡോ: കെ.എം.സുനില്‍ , ഡോ: വി.തുളസി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments