Skip to main content
ജൽജീവൻ മിഷൻ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ നിന്ന്

ജല്‍ജീവന്‍ മിഷന്‍: അവലോകന യോഗം ചേര്‍ന്നു

 

ജില്ലയിലെ ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ജലസംഭരണി നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ചാത്തമംഗലം, പനങ്ങാട്, പുതുപ്പാടി ഗ്രാമപഞ്ചായത്തുകളില്‍ ആവശ്യമായ ഭൂമി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് സോണില്‍ പമ്പ്ഹൗസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. 

ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ പി.ഡബ്ല്യൂ.ഡിയുടെ അനുമതി ലഭിക്കാത്ത റോഡുകളുടെ വിവരങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ സബ് കലക്ടര്‍ എസ് ഗൗതം രാജ്, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി കെ സുരേഷ്, പഞ്ചായത്ത് പ്രതിനിധികള്‍, പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date