Skip to main content
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുനിരീക്ഷക അപ്നീത് റിയത്ത് എം.സി.എം.സി മീഡിയ സെല്‍ സന്ദര്‍ശിക്കുന്നു

എം.സി.എം.സി മീഡിയ സെല്‍ ഒബ്‌സവര്‍മാര്‍ സന്ദര്‍ശിച്ചു

 

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുനിരീക്ഷക അപ്നീത് റിയത്ത്, ചെലവ് നിരീക്ഷകന്‍ പുഷ്‌കര്‍ കുമാര്‍ എന്നിവര്‍ എം.സി.എം.സി മീഡിയ സെല്‍ സന്ദര്‍ശിച്ചു. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) മീഡിയ സെല്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം വിശദീകരിച്ചു.

രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നല്‍കുന്ന പരസ്യങ്ങളുടെ പ്രീ-സര്‍ട്ടിഫിക്കേഷന്‍, മാധ്യമ നിരീക്ഷണം എന്നിവയാണ് എം.സി.എം.സി മീഡിയ സെല്ലിന്റെ ചുമതല. ദിനപത്രങ്ങള്‍, ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ, വെബ്‌സൈറ്റുകള്‍ തുടങ്ങിയവയില്‍ വരുന്ന പരസ്യങ്ങളുടെ പ്രീ-സര്‍ട്ടിഫിക്കേഷനും മാധ്യമങ്ങളില്‍ വരുന്ന പെരുമാറ്റച്ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, പെയ്ഡ് ന്യൂസ് തുടങ്ങിയവയും മീഡിയ സെല്‍ നിരീക്ഷിക്കും. അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ ചന്ദ്രന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ പി നൗഷാദ് എന്നിവര്‍ സംബന്ധിച്ചു.

date