നിയമസഭ തിരഞ്ഞെടുപ്പ്: വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ യോഗം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ പോളിങ് സ്റ്റേഷനുകളില്‍ ഹരിതചട്ടം നടപ്പാക്കല്‍, ഭിന്നശേഷി വോട്ടര്‍മാരെ സഹായിക്കല്‍, പോളിങ് സ്റ്റേഷനുകളിലെ ജീവനക്കാര്‍ക്ക് കുടുംബശ്രീ വഴി ഭക്ഷണം ഒരുക്കല്‍, മൊബൈല്‍ ഡെപ്പോസിറ്റ് സംവിധാനം, പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ടെടുപ്പ് ദിനത്തില്‍ യാത്രാ സംവിധാനം, തിരഞ്ഞെടുപ്പ് സേവനങ്ങളില്‍ എന്‍.എസ്.എസ് വോളണ്ടിയര്‍മാരെ നിയോഗിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ഡോ.എസ് മോഹനപ്രിയ, സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസര്‍ അഞ്ജു മോഹന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി സുപിന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, കുടുംബശ്രീ കോഓഡിനേറ്റര്‍ പി സി കവിത, തിരഞ്ഞെടുപ്പ് ട്രെയിനിങ് മാനേജ്‌മെന്റ് സെല്‍ നോഡല്‍ ഓഫീസറും ശുചിത്വ മിഷന്‍ കോഓഡിനേറ്ററുമായ ഇ ടി രാകേഷ്, മറ്റു ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു..0
- Log in to post comments