Skip to main content

വ്യാജമദ്യം, മയക്കുമരുന്ന്, ഉത്പാദനം വിപണനം:  24 മണിക്കൂര്‍ പരിശോധന സംഘം രൂപീകരിച്ചു          

 

    ക്രിസ്മസ്- പുതുവത്സരത്തോടനുബന്ധിച്ച് വ്യാജ മദ്യത്തിന്‍റെ ഉത്പാദനവും വിപണനവും മയക്കുമരുന്ന്, മറ്റ് ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം എന്നിവ ഫലപ്രദമായി തടയുന്നതിന്  റവന്യൂ, പോലീസ്, എക്സൈസ്, വനം വകുപ്പുകളുടെ സംയുക്ത താലൂക്ക് തല പരിശോധന സംഘം രൂപീകരിച്ചു. ജനുവരി അഞ്ചു വരെ 24 മണിക്കൂറും സ്ക്വാഡിന്‍റെ പ്രവര്‍ത്തനം ഉണ്ടായിരിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. ഓരോ മേഖലയും അതാത് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഏകോപിപ്പിച്ചാവും പരിശോധന. പരിശോധന  സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ട്. രാത്രികാലങ്ങളില്‍ പരിശോധന സജീവമാക്കാന്‍ സ്ക്വാഡിന് നിര്‍ദ്ദേശമുണ്ട്.   ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന  കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങള്‍ വഴിയുള്ള വ്യാജ മദ്യം ,മയക്കുമരുന്ന്, മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ കടത്ത് തടയാന്‍  ചെക്ക്പോസ്റ്റുകളില്‍ വാഹന പരിശോധനയും നിരീക്ഷണവും ശക്തമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍.ടി.ഒ  നിര്‍ദ്ദേശം നല്‍കും.  വിഷയത്തില്‍ പൊതുജനങ്ങള്‍ക്കുള്ള പരാതി ജില്ലാ കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം നമ്പറായ 0491-2505309, എക്സൈസ് കണ്‍ട്രോള്‍ റൂം നമ്പറായ 0491-2526277, പോലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 100  എന്നിവിടങ്ങളില്‍ അറിയിക്കാവുന്നതാണ്.

date