Post Category
യു.കെ.യിലേക്ക് നഴ്സുമാര്‍ക്ക് അവസരം
നഴ്സുമാര്‍ക്ക് യു.കെ.യിലെ എന്‍.എച്ച്.എസ് ട്രസ്റ്റിന്‍റെ കീഴിലുള്ള പ്രമുഖ ആശുപത്രികളില്‍ നിയമനത്തിന് സര്‍ക്കാര്‍ സ്ഥാപനമായ ഒ.ഡി.ഇ.പി.സി അവസരമൊരുക്കുന്നു. നഴ്സിങില്‍ ഡിഗ്രി അഥവാ ഡിപ്ലോമയോ ആറു മാസത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഐ.ഇ.എല്‍.ടി.എസ്/ ഒ.ഇ.ടി യോഗ്യത നേടിവര്‍ക്കും നിയമനം ലഭിക്കും. ഐ.ഇ.എല്‍.ടി.എസില്‍ നിശ്ചിത സ്കോര്‍ ലഭിക്കാത്തവര്‍ക്ക് പ്രത്യേക പരിശീലനവും ഒരുക്കിയിട്ടുണ്ട്. നിയമനം തികച്ചും സൗജന്യമാണ്. ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചും ഒ.ഡി.ഇ.പി.സിയും സംയുക്തമായി നടത്തുന്ന ബോധവത്ക്കരണ ക്യാമ്പ് ഡിസംബര്‍ 28 രാവിലെ 11 ന് മലമ്പുഴ സി-മെറ്റ് കോളെജില്‍ നടത്തും. യു.കെ.യില്‍ നിയമനം താല്‍പര്യമുള്ള നഴ്സുമാര്‍ക്കും നഴ്സിങ് വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 04922505204, 9496960320.
date
- Log in to post comments