Skip to main content

മിനി ജോബ്ഫെസ്റ്റ് 28ന്

 

    എംപ്ലോയ്ബിലിറ്റി സെന്‍റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മിനി ജോബ് ഫെസ്റ്റ് നടത്തുന്നു. സര്‍ക്കാര്‍ പ്രൊജക്ട്സ്, ഫിനാന്‍സ്, കണ്‍സ്ട്രക്ഷന്‍സ്, ഐ.ടി എഡ്യൂക്കേഷന്‍, ബാങ്കിങ്, സെയില്‍സ്, മാര്‍ക്കറ്റിങ്, ടെലികോം, മെക്കാനിക്കല്‍ തുടങ്ങിയ മേഖലകളിലെ 300 ഓളം ഒഴിവുകളിലേക്കാണ് അഭിമുഖം നടക്കുക. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഡിസംബര്‍ 28 രാവിലെ 10 ന് ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ ടൗണ്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ എത്തണം. പ്രവേശനം സൗജന്യം. ഫോണ്‍: 0491-2505435.

date