Post Category
അജ്ഞാത മൃതദ്ദേഹം
പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തെ നിര്‍മ്മാണ സ്ഥലത്ത് അവശനിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ മരണപ്പെടുകയും ചെയ്ത ഏകദേശം 70 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദ്ദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മൃതദേഹത്തിന്റെ വലത് ഇടുപ്പിലും, അരയ്ക്ക് താഴെ ഇടതുവശത്തുമായി കറുത്ത മറുകുണ്ട്. സംഭവത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ക്ക് 9497987147 (ടൗണ്‍ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്), 9497980633 (ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്). എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
date
- Log in to post comments