Post Category
പട്ടയ വിതരണമേള 28ന്
ഭൂരഹിതരായ മുഴുവന്‍ ജനങ്ങള്‍ക്കും ഭൂമി നല്‍കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നാളെ (ഡിസംബര്‍ 28) പട്ടയമേള നടക്കും. രാവിലെ 10ന് ബസേലിയസ് കോളേജ് ഹാളില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം റവന്യൂ- ഭവനിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(കെ.ഐ.ഒ.പി.ആര്‍-2443/18)
date
- Log in to post comments