Skip to main content

അറിയിപ്പുകള്‍

അസി. പ്രൊഫസര്‍ നിയമനം

കോടഞ്ചേരി ഗവ. കോളേജില്‍ ജന്തുശാസ്ത്ര വിഭാഗത്തില്‍ അസി. പ്രൊഫസര്‍ നിയമനത്തിനുള്ള അഭിമുഖം മെയ് 14ന് രാവിലെ 10.30ന് നടക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍/വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും പൂരിപ്പിച്ച ബയോഡേറ്റയും (ബയോഡേറ്റ മാതൃക www.kodencherycollege.ac.in/downloads ല്‍ ലഭ്യമാണ്) രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 9188900234.

 

ശാസ്ത്രാവബോധ പ്രചാരണ പരിപാടി

കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 'ശാസ്ത്ര സമീക്ഷ' എന്ന പേരില്‍ ശാസ്ത്രാവബോധ പ്രചാരണ പരിപാടി സംഘടിപ്പിക്കും. മെയ് 19 മുതല്‍ 23 വരെ രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെ നടക്കുന്ന ശില്‍പശാലയില്‍ ഓരോ ദിവസവും 100 വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ശാസ്ത്ര വിഷയങ്ങളില്‍ വിദഗ്ധരുമായി ചര്‍ച്ചകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, പരിശീലനം, ഗാര്‍ഡനിലെ വിവിധ സസ്യ സംരക്ഷണ വിഭാഗങ്ങളും ഗവേഷണ ലബോറട്ടറികളും കാണുന്നതിനുള്ള അവസരം തുടങ്ങിയവ ഉള്‍പ്പെടും. https://forms.gle/r8jtJfwehYkpHNiG8 ലിങ്ക് വഴി അപേക്ഷിക്കാം. ഫോണ്‍: 0495 2430939.

 

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

വളയം ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് മെയ് 12ന് രാവിലെ 11ന് അഭിമുഖം നടത്തും. യോഗ്യത: സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ത്രിവത്സര ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 9446014805, 7510138353.

'അഗ്രിസ്റ്റാക്ക്' കര്‍ഷക രജിസ്ട്രേഷന്‍ പുനരാരംഭിച്ചു

കര്‍ഷകരുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും പൊതു-അടിസ്ഥാന വിവരശേഖരണത്തിന്റെയും ഭാഗമായി നടത്തുന്ന 'അഗ്രിസ്റ്റാക്ക്' കര്‍ഷക രജിസ്ട്രേഷന്‍ പുനരാരംഭിച്ചു. കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും ഉല്‍പാദനോപാദികള്‍ വാങ്ങുന്നതിനും രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. എല്ലാ കര്‍ഷകരും മെയ് 25നകം കൃഷിഭവന്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

അധ്യാപക നിയമനം

നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ദിവസവേതനത്തില്‍ എച്ച്.എസ്.എസ്.ടി (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ്), എച്ച്.എസ്.എസ്.ടി ജൂനിയര്‍ (ഫിസിക്സ്, ഗണിതം) അധ്യാപകരെ നിയമിക്കും. യോഗ്യത: പി.ജി, ബി.എഡ്, സെറ്റ്. അഭിമുഖം മെയ് 25ന് രാവിലെ 10ന്. ഫോണ്‍: 9496171697.

 

പഠനകിറ്റിന് അപേക്ഷിക്കാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുടെ മക്കള്‍ക്കുള്ള പഠനകിറ്റിന് അപേക്ഷ ക്ഷണിച്ചു. 2026-27 വര്‍ഷം സര്‍ക്കാര്‍/എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ഥി ഏത് ക്ലാസില്‍ പഠിക്കുന്നുവെന്ന് വ്യക്തമാക്കുന്ന സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റില്‍ രക്ഷിതാവിന്റ പേര് രേഖപ്പെടുത്തണം. ആവശ്യമായ രേഖകള്‍ സഹിതമുള്ള അപേക്ഷ മെയ് 15നകം കോഴിക്കോട് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോം വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസിലും യൂണിയന്‍ ഓഫീസിലും ലഭിക്കും. ഫോണ്‍: 0495 2384355.

 

 

date