Skip to main content

അനധികൃത കെട്ടിട നിർമ്മാണം: പരാതി അറിയിക്കാം

 

സംസ്ഥാനത്തെ അനധികൃത കെട്ടിട നിർമ്മാണങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിജിലൻസ് വിംഗിൽ പരാതി നൽകാം.  പൊതുജനങ്ങളിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലോ സ്വമേധയായോ കെട്ടിടനിർമ്മാണങ്ങൾ പരിശോധിച്ച് ചട്ടലംഘന മുള്ളവ മേൽനടപടികൾക്ക് സർക്കാരിലേക്ക് ശുപാർശ ചെയ്യും.  അനധികൃത കെട്ടിട നിർമ്മാണങ്ങൾ, നിർമ്മാണാനുമതി എന്നിവ സംബന്ധിച്ച പരാതികൾ ചീഫ് ടൗൺ പ്ലാനർ (വിജിലൻസ്), തദ്ദേശസ്വയംഭരണ വകുപ്പ് വിജിലൻസ് വിംഗ്, അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം.  ഫോൺ: 0471-2723772.  ഇ-മെയിൽ: ctplsgdvw@gmail.com

പി.എൻ.എക്സ്. 5649/18

date