Skip to main content

മിൽമാനേജരെ നിയമിക്കുന്നു

 

തൃശൂർ ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ മിൽമാനേജരുടെ താല്ക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. ടെക്‌സ്റ്റൈൽ ടെക്‌നോളജിയിലുള്ള ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിംഗിലുള്ള ബിരുദമാണ് യോഗ്യത.  ഒരു പ്രമുഖ ടെക്‌സ്റ്റൈൽ മില്ലിൽ സ്പിന്നിംഗ് മാസ്റ്ററായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം.  30,000 രൂപയാണ് ശമ്പള സ്‌കെയിൽ.  പ്രായപരിധി 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം). ഉദ്യോഗാർത്ഥികൾ, പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 29ന് മുമ്പ് പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് പേര് രജിസ്റ്റർ ചെയ്യണം.

പി.എൻ.എക്സ്. 5655/18

date