അറിയിപ്പുകള്
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. ഐ.ടി.ഐയിലെ കാന്റീന് അടുത്ത ഒരു വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്താന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 25-ന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍- 0495 2377016.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കോഴിക്കോട് മാളിക്കടവ് ഗവ.ഐ.ടി.ഐയില്‍ വെല്‍ഡര്‍ (ജിഎംഎഡബ്ല്യൂ ആന്‍ഡ് ജിടിഎഡബ്ല്യൂ) ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ താത്ക്കാലിക ഒഴിവില്‍ ജനറല്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി മെയ് 15- ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും.
യോഗ്യത: എഐസിടിഇ/യുജിസി അംഗീകൃത സര്‍വകലാശാല/കോളേജില്‍ നിന്ന് മെക്കാനിക്കല്‍/മെറ്റലര്‍ജി/പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ്/മെക്കാട്രോണിക്സില്‍ ബി.വോക്/ബിരുദം, ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ എഐസിടിഇ/അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് മെക്കാനിക്കല്‍ /മെറ്റലര്‍ജി/പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ്/മെക്കാട്രോണിക്സില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, ഡി.ജി.ടിയില്‍ നിന്ന് പ്രസക്തമായ അഡ്വാന്‍സ്ഡ് ഡിപ്ലോമ (വൊക്കേഷണല്‍) ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയം. അല്ലെങ്കില്‍ 'വെല്‍ഡര്‍' ട്രേഡില്‍ എന്‍ടിസി/ എന്‍എസി പാസായ ശേഷം ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജനന തിയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കോഴിക്കോട് ഗവ.ഐടിഐയില്‍ എത്തണം. ഫോണ്‍: 0495 2377016.
ക്വട്ടേഷന്‍ ക്ഷണിച്ചു
കാരപ്പറമ്പ് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജിലെ കാന്റീന് നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 25ന് രാവിലെ 11.30 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് സുപ്രണ്ട്, ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രി, കാരപ്പറമ്പ്, കോഴിക്കോട്-10 എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 0495-2371989.
തുറമുഖ വകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലം കടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തുറമുഖ വകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ബേപ്പൂര്‍ തുറമുഖത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് കണ്ട്രോള് റൂം ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31-വരെ പ്രവര്‍ത്തിക്കും. വി.എച്ച്.എഫ് ചാനല്‍ 16 ല്‍ 24 മണിക്കൂറും പോര്‍ട്ട് കണ്ട്രോള് റൂമുമായി ബന്ധപ്പെടാമെന്ന് കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2414853, 2414039, 2414863. ഇ-മെയില്‍: portofficekkd@gmail.com. പൊന്നാനി, കോഴിക്കോട്, വടകര തുറമുഖങ്ങളില്‍ പ്രവൃത്തി ദിവസം രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ടെലിഫോണില്‍ ബന്ധപ്പെടാം. ഫോണ്‍: 0494 2666058 (പൊന്നാനി തുറമുഖം), 0495 2767709 (കോഴിക്കോട് തുറമുഖം), 0496 2952555 (വടകര തുറമുഖം).
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ആര്.ഡി.ഒ ഓഫീസിന്റെയും സബ് ഓഫീസുകളുടെയും ഉപയോഗത്തിന് ഒരു വര്‍ഷത്തേക്ക് പരമാവധി 35,000 രൂപ മാസവാടകയില്‍ അഞ്ച് സീറ്റുള്ള ഒന്‍പത് വാഹനങ്ങള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. വിവരങ്ങള്‍ ഓഫീസ് നോട്ടീസ് ബോര്‍ഡിലും വെബ്സൈറ്റിലും (www.kozhikode.nic.in) ലഭ്യമാണ്. ഫോണ്‍: 0495 2375458.
വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടേഷന് ഒഴിവ്
കേരള വനിതാ കമ്മീഷനില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 39,300-83,000 ശമ്പള സ്കെയിലില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ മെയ് 25-നകം ലഭിക്കണം. ഫോണ്‍: 0471 2303659.
മോഡല്‍ പോളിയില്‍ അധ്യാപക നിയമനം
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ താത്കാലിക അധ്യാപകരെ നിയമിക്കും. ബയോ-മെഡിക്കല്‍ എന്‍ജിനീയറിങ് (മെയ് 19), ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് (മെയ് 20), മെക്കാനിക്കല്‍ എന്‍ജിനീയറിങ്-പാര്‍ട്ട്ടൈം(മെയ് 21), കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (മെയ് 28), ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് (മെയ് 29) എന്നിവയില്‍ ഫസ്റ്റ് ക്ലാസ് എന്‍ജിനീയറിങ് ബിരുദവുള്ളവര്ക്കും ഫിസിക്സ് (ജൂണ്‍ ഒന്ന്), മാത്തമാറ്റിക്സ് (ജൂണ്‍ ഒന്ന്), കെമിസ്ട്രി (ജൂണ്‍ രണ്ട്) എന്നിവയില്‍ യുജിസി മാനദണ്ഡപ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും (ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദം, സെറ്റ്, ബിഎഡ് യോഗ്യതയുള്ളവരെ പരിഗണിക്കും) അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0496 2524920.
- Log in to post comments