Skip to main content

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

 

 കോട്ടായി ഗവ.പ്രീമെട്രിക് ഹോസ്റ്റലിലേക്ക് മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വൈകീട്ട് നാല് മുതല്‍ എട്ട് വരെയാണ് ട്യൂട്ടറുടെ പ്രവൃത്തി സമയം. ബിരുദവും ബി.എഡുമാണ് യോഗ്യത (അധിക യോഗ്യത അഭികാമ്യം). അപേക്ഷകര്‍ കുഴല്‍മന്ദം ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷകള്‍ മെയ് 22 വൈകീട്ട് അഞ്ച് വരെ കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547630127.

 

date