Post Category
അപേക്ഷ ക്ഷണിച്ചു
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആണ്‍കുട്ടികള്‍ക്കായുള്ള കോട്ടായി ഗവ.പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്. ആകെ സീറ്റുകളുടെ 10 ശതമാനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മറ്റു സമുദായത്തിലുള്ളവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതി, ജനന തീയതി, കഴിഞ്ഞ വര്‍ഷം വാര്‍ഷിക പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്ക് എന്നിവ പ്രധാന അധ്യാപകന്‍ സാക്ഷ്യപ്പെടുത്തി മെയ് 22 ന് വൈകീട്ട് അഞ്ചിനുള്ളില്‍ കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം.ഫോണ്‍: 8547630127.
date
- Log in to post comments