Post Category
പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു
മംഗലം ഗവ ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴില്‍ വിവിധ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സിന് അഡ്മിഷന് ആരംഭിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഒരു വര്‍ഷ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ഷിപ്പിങ് വേയര്‍ ഹൗസ് ആന്‍ഡ് മെറ്റീരിയല്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിങ്, ആറ് മാസത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്, ടിഗ് ആന്‍ഡ് മിഗ് വെല്‍ഡിങ് എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷന് നടക്കുന്നത്. താല്പര്യമുള്ളവര് നേരിട്ടെത്തി അഡ്മിഷന് എടുക്കേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04922258545, 9061514773, 9539379676.
date
- Log in to post comments