Skip to main content

സ്‌കൂള്‍ ബസുകളുടെ സുരക്ഷ പരിശോധന മെയ് 20 ന്

 

പാലക്കാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഈ അധ്യയന വര്‍ഷത്തെ  ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുത്തിട്ടുള്ള സ്‌കൂള്‍ ബസുകളുടെ സുരക്ഷാ പരിശോധന മെയ് 20, 23 തീയതികളില്‍ രാവിലെ ഒന്‍പതിന് പാലക്കാട് വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ നടക്കും. വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധനക്ക് വിധേയമാക്കി സുരക്ഷ ഉറപ്പ് വരുത്തണമെന്ന് റിജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

 

date