Skip to main content

ട്യൂട്ടര്‍ നിയമനം

 

 

 കോട്ടായി ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ വർഷത്തേക്ക്(ആണ്‍) ട്യൂട്ടറെ നിയമിക്കുന്നു. യു.പി വിഭാഗത്തില്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്ക് ഓരോ ട്യൂട്ടര്‍മാരെയും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലേക്കുമാണ്  നിയമനം. യു.പി വിഭാഗത്തില്‍ ടി.ടി.സിയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യതകളുടെ പകര്‍പ്പും സഹിതമുള്ള അപേക്ഷ മെയ് 22ന് വൈകീട്ട് അഞ്ചിനുള്ളില്‍ കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 8547630127

date