Skip to main content

പ്രീ മെട്രിക് ഹോസ്റ്റല്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

 

ആലത്തൂര്‍ പെണ്‍കുട്ടികളുടേയും വടക്കഞ്ചേരി ആണ്‍കുട്ടികളുടേയും  പ്രീമെട്രിക് ഹോസറ്റലുകളില്‍ പ്രവേശനം ലഭിക്കുന്നതിന് വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി, മറ്റു വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും (സീറ്റിൻ്റെ പത്ത് ശതമാനം) അപേക്ഷിക്കാം. താല്‍പര്യമുള്ളവർ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ പ്രധാന അധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ മെയ് 26 ന് മുമ്പായി ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630131

date