Skip to main content

നീര്‍ധാര പദ്ധതി: അവലോകന യോഗം ചേര്‍ന്നു

 

പാലക്കാട് ജില്ലയുടെ ജലസംരക്ഷണ പദ്ധതിയായ 'നീര്‍ധാര' യുടെ അവലോകന യോഗം ജില്ലാ കളക്ടര്‍  മാധവിക്കുട്ടി എം എസി ന്റെ അധ്യക്ഷതയിൽ ചേർന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ജില്ലയില്‍ നടപ്പാക്കിയ ജലസംരക്ഷണ പദ്ധതികള്‍ വരള്‍ച്ചയെ പ്രതിരോധിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചെന്നു യോഗം വിലയിരുത്തി. വിവിധ ഡിപ്പാര്‍ട്‌മെന്റുകളും തദ്ദേശ സ്ഥാപനങ്ങളും ഈ പ്രാധാന്യം മനസ്സിലാക്കി വരും വര്‍ഷങ്ങളില്‍  കൂടുതല്‍  ജല സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കണമെന്നും  ജില്ലാ കളക്ടര്‍ യോഗത്തിൽ നിർദ്ദേശം നൽകി. പുതിയ സർക്കാർ ഉത്തരവ് ലഭിക്കേണ്ടതുണ്ടെങ്കില്‍ ജില്ലയില്‍ നിന്നും  പ്രൊപോസല്‍  സര്‍ക്കാരിലേക്ക് നൽകുന്നതിനായി ജില്ലാ പ്ലാനിങ് ഓഫീസറെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി. ജലവിഭവ മന്ത്രാലയത്തിന്റെ പോർട്ടൽ ആയ ജെ എസ് ജെ ബി ( Jal Sanchay Jan Bhagidari -JSJB) യുടെ അവലോകനവും ഇതോടൊപ്പം നടന്നു.

 

 കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടര്‍  എസ് എസ് അൽഫ,   വിവിധ വകുപ്പുകളിലെ ജില്ലാ ഉദ്യോഗസ്ഥര്‍,  തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.  കൂടുതല്‍ ജലസംരക്ഷണ പ്രവൃത്തികള്‍  നടപ്പാക്കിയ തദ്ദേശ സ്ഥാപനങ്ങളെയും ഡിപ്പാര്‍മെന്റുകളെയും  യോഗത്തിൽ അനുമോദിച്ചു. ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ കെ ബി മുരളീധരന്‍   റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

 

date