Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഒരു വര്‍ഷത്തേക്ക് സ്‌കാനിങ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ആര്‍എസ്ബിവൈ (RSBY), കെഎഎസ്പി (KASP), ജെഎസ്എസ്‌കെ (JSSK), ജെഎസ്എസ്‌കെ ന്യൂ ബോണ്‍, ട്രൈബ് എന്നീ വിഭാഗങ്ങളിലേക്കാണ് സേവനം ലഭ്യമാക്കേണ്ടത്. താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ ഓരോ സ്‌കാനിങ്ങിനുമുള്ള നിരക്കുകള്‍ പ്രത്യേകം രേഖപ്പെടുത്തി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം പിസിപിഎന്‍ഡിടി (PCPNDT) ലൈസന്‍സിന്റെ പകര്‍പ്പും ലഭ്യമാക്കണം. അപേക്ഷയുടെ കവറിന് പുറത്ത് 'സ്‌കാനിങ് നടത്തുന്നതിനുള്ള ടെണ്ടര്‍' എന്ന് രേഖപ്പെടുത്തണം. ടെന്‍ഡര്‍ ഫോമുകള്‍ മെയ് 25 വൈകീട്ട് നാല് വരെ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 26 രാവിലെ 11 വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12 ന് ടെണ്ടറുകള്‍ തുറന്ന് പരിശോധിക്കും. ഫോണ്‍: 04924 224549
 

date