ട്യൂട്ടര്‍ നിയമനം
മണ്ണാര്‍ക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ കീഴിലെ ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് ട്യൂട്ടർ നിയമനത്തിന് അപേക്ഷിക്കാം. തച്ചമ്പാറ, പൊറ്റശ്ശേരി, അഗളി എന്നിവിടങ്ങളിലേക്കാണ് ട്യൂട്ടറെ നിയമിക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്. ബിരുദവും ബിഎഡുമാണ് യോഗ്യത. യു.പി വിഭാഗത്തില്‍ എല്ലാ വിഷയങ്ങളിലും ട്യൂട്ടര്‍ ഒഴിവുണ്ട്. ടി.ടിസി, ഡി.എഡാണ് യോഗ്യത. അപേക്ഷകള്‍ മെയ് 25ന് വൈകീട്ട് അഞ്ചിന് മുന്‍പായി മണ്ണാര്‍ക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. മൂന്ന് ഹോസ്റ്റലുകളിലേക്കും പ്രത്യേകം തയ്യാറാക്കിയ അപേക്ഷകൾ അയക്കണമെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547981666 (തച്ചമ്പാറ), 9447944858 (പൊറ്റശ്ശേരി), 9846815786 (അഗളി).
- Log in to post comments