Post Category
കുക്ക്, പി.ടി.എസ് തസ്തികകളില്‍ ഒഴിവ്
മണ്ണാര്‍ക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പൊറ്റശ്ശേരി, അഗളി ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് കുക്ക്, പി.ടി.എസ് തസ്തികകളില്‍ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പി.ടി.എസ് തസ്തികയില്‍ അഗളിയില്‍ ഒരു ഒഴിവാണുള്ളത്. കുക്ക് തസ്തികയില്‍ അഗളിയില്‍ ഒരു ഒഴിവും പൊറ്റശ്ശേരിയില്‍ രണ്ട് ഒഴിവുമാണുള്ളത്. എസ്.എസ്.എല്‍.സി, കെ.ജി.സി.ഇ ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അപേക്ഷ മെയ് 25ന് വൈകീട്ട് അഞ്ചിനുള്ളില്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. പട്ടികജാതി വികസന ഓഫീസ് ഫോണ്‍: 8547630125, പൊറ്റശ്ശേരി: 9447944858, അഗളി: 9846815786
date
- Log in to post comments