Skip to main content

എന്‍ഡ്യൂറന്‍സ് ടെസ്റ്റ് മെയ് 19 മുതല്‍

ജില്ലയിലെ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് തസ്തികയില്‍ വിവിധ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് മെയ് 19 മുതല്‍  22 വരെ നടക്കും. കാറ്റഗറി നമ്പര്‍ 211/2025, 212/2025 to 214/2025 ബൈ ട്രാൻസ്ഫർ റിക്രൂട്ട്മെന്റ് ( by transfer recrutment) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളും എന്‍.സി.എ റിക്രൂട്ട്‌മെന്റ് കാറ്റഗറി നമ്പര്‍ 250/2025-252/2025 ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട പൊതു ഉദ്യോഗാര്‍ഥികള്‍ എന്നിവര്‍ക്കാണ് ടെസ്റ്റ് നടക്കുക.
അഡ്മിഷന്‍ ടിക്കറ്റും ഒറിജിനല്‍ ഐ.ഡി കാര്‍ഡ്, ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 5.15 ന് മുന്‍പായി അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദേശിച്ച സ്ഥലത്ത് എത്തണം. അന്നേ ദിവസങ്ങളില്‍ മലമ്പുഴ- കഞ്ചിക്കോട് റോഡില്‍ ഗതാഗത നിയന്ത്രണമുണ്ടാവുമെന്നും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

date