Skip to main content

കൂടിക്കാഴ്ച 23 ന്

 

 

അട്ടപ്പാടി ഐ ടി ഡി പി ഓഫീസിന്റെ നിയന്ത്രണത്തിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലും (രണ്ട്), ഏകലവ്യമോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കും (സ്ത്രീ- ഒന്ന്, പുരുഷന്‍ - ഒന്ന്) വാര്‍ഡനെ നിയമിക്കുന്നതിന് മെയ് 23 ന് കൂടിക്കാഴ്ച നടത്തുന്നു. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് എസ് എസ് എല്‍ സി യാണ് യോഗ്യത. ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് എന്‍ ഇ എസ് ടി ( NEST)  നിഷ്‌ക്കര്‍ഷിക്കുന്ന ബിരുദമാണ് യോഗ്യത. ഇരു തസ്തികകളിലേക്കും അധ്യാപക യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അട്ടപ്പാടിയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗക്കാര്‍ മാത്രം കൂടിക്കാഴ്ചയില്‍ പങ്കെടുത്താല്‍ മതിയാകും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം രാവിലെ പത്തിന് അട്ടപ്പാടി ഐ ടി ഡി പി ഓഫീസില്‍ മതിയായ രേഖകള്‍ സഹിതം എത്തിച്ചേരണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924-254382.

date