Post Category
കൂടിക്കാഴ്ച 22 ന്
അട്ടപ്പാടി ഐ ടി ഡി പി ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലും , മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കും കുക്ക്, പി ടി എസ്, വാച്ച്മാൻ എന്നിവരെ ലാസ്റ്റ് ഗ്രേഡ് നിയമിക്കുന്നതിന് മെയ് 22 ന് കൂടിക്കാഴ്ച നടത്തുന്നു. ഏഴാം ക്ലാസ് വിജയവും മതിയായ ആരോഗ്യക്ഷമതയുമാണ് യോഗ്യത. അട്ടപ്പാടിയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗക്കാര്‍ മാത്രം കൂടിക്കാഴ്ചയില്‍ പങ്കെടുത്താല്‍ മതിയാകും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം രാവിലെ പത്തിന് ആനക്കട്ടി വട്ട് ലക്കി കോ- ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റി മീറ്റിങ് ഹാളിൽ എത്തിച്ചേരണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924-254382.
date
- Log in to post comments