Post Category
ഗതാഗതം നിരോധിച്ചു
ചിറ്റൂർ നാട്ടുകൽ-നടുപ്പുണ്ണി റോഡിലെ ഹെർബെർട്ട് പാലത്തിന്റെ (കരിമണ്ണ് പാലം) അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് മെയ് 21 മുതൽ 23 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കുമെന്ന് അസിസ്റ്റന്റ്റ് എൻജിനീയർ അറിയിച്ചു. തമിഴ്‌നാട്-പൊള്ളാച്ചി ഭാഗത്ത് നിന്നും കൊഴിഞ്ഞാംപാറയിലേക്ക് വരുന്ന വാഹനങ്ങൾ നടുപ്പുണ്ണി ചെക്ക്പോസ്റ്റ് ഭാഗത്ത് നിന്നും വലതുവശത്തുള്ള എരുത്തേബതി റോഡ് -കുലുക്കുപാറ വഴി തിരിഞ്ഞു പോകേണ്ടതാണ്. കൊഴിഞ്ഞാംപാറ നടുപ്പുണ്ണി പോവുന്ന വാഹനങ്ങൾ ഗോപാലപുരം വഴിയും തിരിഞ്ഞു പോകേണ്ടതാണ്.
date
- Log in to post comments