താല്‍ക്കാലിക നിയമനം
കുഴല്‍മന്ദം ആണ്‍കുട്ടികളുടെയും തൃത്താല പെണ്‍കുട്ടികളുടെയും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
എച്ച് എസ് ടി മലയാളം വിഷയത്തിൽ കുഴൽമന്ദം, തൃത്താല എന്നിവിടങ്ങളിൽ രണ്ട് വീതവും, കുഴൽമന്ദത്തേക്ക് കണക്കിന് രണ്ട് ഒഴിവും, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് , നാച്ചുറല്‍ സയന്‍സ് , ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളിൽ ഓരോ ഒഴിവ് വീതവുമാണുള്ളത്. എം സി ആര്‍ ടി യിൽ കുഴല്‍മന്ദം, തൃത്താല എന്നിവിടങ്ങളിൽ ഓരോ ഒഴിവ് വീതവും, കുഴല്‍മന്ദം മ്യൂസിക് (പാര്‍ട് ടൈം ഒന്ന്) , എച്ച് എസ് എസ് ടി മലയാളം,കണക്ക്, ഇംഗ്ലീഷ്, ഫിസിക്‌സ് കെമിസ്ട്രി, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, സുവോളജി(ജൂനിയർ), ബോട്ടണി (ജൂനിയർ), കൊമേഴ്‌സ് (ജൂനിയര്‍), കൊമേഴ്സ്, ഇക്കണോമിക്‌സ് എന്നിവയിലേക്ക് ഓരോ ഒഴിവ് വീതവും തൃത്താല എച്ച്എസ്എസ് ബോട്ടണി ജൂനിയര്‍ വിഭാഗത്തിലേക്ക് ഒരു ഒഴിവുമാണുള്ളത്.
അപേക്ഷകർക്ക് സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യതയുണ്ടായിരിക്കണം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും എസ്.സി, എസ് ടി വിഭാഗക്കാര്‍ക്കും മുന്‍ഗണന.ഹോസ്റ്റലില്‍ താമസിച്ച് പഠിപ്പിക്കാന്‍ താല്പര്യമുള്ളവരാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയും, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും പരിചയ സര്‍ട്ടിഫിക്കറ്റുകളെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്ളും സഹിതം മെയ് 28 ന് രാവിലെ 9 .30ന് നടുവത്തപ്പാറ മോഡല്‍ റെസിഡന്‍സ് സ്‌കൂളില്‍ എത്തണമെന്ന് ജില്ലാ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491 2505005.
- Log in to post comments