Skip to main content

കെല്‍ട്രോണില്‍ തൊഴിലാധിഷ്ഠിത കോഴ്‌സുകള്‍

 

     പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ എസ്.സി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് മൂന്ന് മാസം ദൈര്‍ഘ്യമുളള ഡിപ്ലോ ഇന്‍ ഐ.ടി എനേബിള്‍സ് സര്‍വ്വീസസ് ആന്‍ഡ് ബി.പി.ഒ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് വിഷ്വല്‍ ഇഫക്റ്റ്‌സ് എന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/ പ്ലസ്ടൂ/ ഡിഗ്രി/ ഡിപ്ലോമയാണ് യോഗ്യത. അപേക്ഷയോടൊപ്പം ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഫോട്ടോയും ഹാജരാക്കണം. അപേക്ഷ ജനുവരി അഞ്ച് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2304031, 9605404811

                                                         (കെ.ഐ.ഒ.പി.ആര്‍-2456/18)

 

date